SignIn
Kerala Kaumudi Online
Saturday, 27 July 2024 9.44 AM IST

തലസ്ഥാന നഗരിയിലെ ബസ് സ്‌റ്റോപ്പിൽ നിന്നാലുടൻ ആനവണ്ടി എത്തും; പുത്തൻ സംവിധാനം പരീക്ഷിച്ച് കെഎസ്‌ആർടിസി

ksrtc

തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ സ്വന്തമായ സിറ്റി സർവ്വീസുകളുടെ 1എ (റെഡ്),1സി(റെഡ്), 2എ(ബ്ളൂ), 2സി(ബ്ളൂ), 3എ(മജന്ത), 3സി(മജന്ത), 4എ(യെല്ലോ), 5എ(വയലറ്റ്), 5സി(വയലറ്റ്), 6സി(ബ്രൗൺ),7എ(ഗ്രീൻ),7സി(ഗ്രീൻ), 8എ(എയർ റെയിൽ), 9എ(ഓറഞ്ച്) എന്നീ സർവ്വീസുകളുടെ മാത്രം റിയൽ ടൈം ട്രയൽ റൺ പ്രത്യേക ഗൂഗിൾ ട്രാൻസിറ്റ് ഫീച്ചർ വഴി ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഗൂഗിൾമാപ്പിലെ ബസ്സ് സ്റ്റോപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ആ സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും.

ലൈവ് എന്ന് കാണിക്കുകയാണെങ്കിൽ പ്രസ്തുത ബസിന്റെ തത്സമയ വിവരങ്ങൾ കൃത്യമായി അറിയുവാനും, ഷെഡ്യൂൾഡ് എന്ന് മാത്രം കാണിക്കുന്നെങ്കിൽ ബസിന്റെ ഷെഡ്യൂൾ സമയം മാത്രം അറിയാൻ സാധിക്കുകയും ചെയ്യും. നിലവിൽ 50 (മുകളിൽ സൂചിപ്പിച്ചിരിക്കുന്ന റൂട്ടുകളിൽ മാത്രം) സിറ്റി ബസുകളിൽ മാത്രമാണ് ലൈവ് സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ ഒരുക്കിയിട്ടുള്ളത്. എത്രയും പെട്ടെന്ന് തന്നെ കെ.എസ്.ആർ.ടി.സി യുടെ എല്ലാ സിറ്റി ബസുകളുടെയും തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC SWIFT, CITY SERVICE, CAPITAL, GOOGLE MAP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.