തിരുവനന്തപുരം: സർവകലാശാല നിർദ്ദേശങ്ങളെ മറികടന്നുള്ള ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അറിയിച്ചു. ഇന്നു രാവിലെ 11ന് രാജ്ഭവൻ വളയും. ജില്ലാ കേന്ദ്രങ്ങളിലും ക്യാമ്പസിന് പുറത്തും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശക്തമായ സമരവും സംഘടിപ്പിക്കും.
ജനുവരി 20ന് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല
കോഴിക്കോട്: റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളെയെല്ലാം കാറ്റിൽപറത്തുന്ന സമീപനമാണ് മോദി സർക്കാരിന്റേത്. രാജ്യം റിപ്പബ്ലിക്കായതിന്റെ 74 വർഷങ്ങൾ പൂർത്തിയാക്കുന്ന ഘട്ടത്തിൽ കേരളത്തിലെ യുവജനതയുടെയാകെ പ്രതിഷേധമെന്ന നിലയ്ക്കാണ് മനുഷ്യച്ചങ്ങല തീർക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം നീനു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |