SignIn
Kerala Kaumudi Online
Saturday, 27 July 2024 8.22 AM IST

ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട, മാസങ്ങളോളം സൂക്ഷിക്കാം; മുടി വളർച്ച മൂന്നിരട്ടിയാക്കുന്ന ആയുർവേദ ഷാംപൂ തയ്യാറാക്കാൻ വെറും ഒരു മിനിട്ട് മതി

beauty

മുടിയിലെ എണ്ണയും അഴുക്കും മാറ്റാനാണ് നമ്മൾ ഷാംപൂ ഉപയോഗിക്കുന്നത്. പുറത്തു നിന്ന് വാങ്ങുന്ന കെമിക്കൽ ഷാംപൂ പലപ്പോഴും നമ്മുടെ മുടിയെ നശിപ്പിക്കുന്നു. മുടി പൊട്ടിപ്പോകാനും കൊഴിച്ചിലുണ്ടാകാനും ഇത് കാരണമാകുന്നു. എന്നാൽ ഷാംപൂ ഉപയോഗിക്കാതിരുന്നാലോ മുടിയിൽ അഴുക്ക് നിറഞ്ഞ് താരൻ വരും. ഇതിനൊരു ശാശ്വത പരിഹാരമാണ് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുന്ന ഷാംപൂ. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഈ ഷാംപൂ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഒരാഴ്ച കേടുകൂടാതെ സൂക്ഷിക്കാം. ഹോസ്റ്റലിൽ നിൽക്കുന്നവർക്കും മടിയുള്ളവർക്കും ഈ ഷാംപൂ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

ശിക്കക്കായ് (ചീവയ്‌ക്ക) - 1 കപ്പ്

നെല്ലിക്ക ഉണക്കിയത് - 1 കപ്പ്

സോപ്പ് കായ - 1 കപ്പ്

ഉലുവ - 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ശിക്കക്കായ്, ഉണക്കിയ നെല്ലിക്ക, സോപ്പ് കായ എന്നിവ വെള്ളത്തിൽ നന്നായി കഴുകി എടുക്കുക. ഇതിലേക്ക് ഉലുവയും കുറച്ച് വെള്ളവും ചേർത്ത് കുതിർക്കണം. രാത്രി വെള്ളത്തിലിട്ട് വച്ച ശേഷം രാവിലെ എടുക്കുന്നതാണ് നല്ലത്. രാവിലെ എടുക്കുമ്പോൾ വെള്ളം ബ്രൗൺ നിറത്തിലാകുന്നത് നിങ്ങൾക്ക് കാണാം. ശേഷം ഇവയെല്ലാം ഒരു പ്രഷർ കുക്കറിലിട്ട് മൂന്നോ നാലോ വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. തണുത്ത് കഴിയുമ്പോൾ അരിച്ചെടുക്കണം. നന്നായി പതയുന്ന ഷാംപൂ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഒരാഴ്ച ഫ്രിഡ്‌ജിൽ വയ്‌ക്കാതെ തന്നെ കേടുകൂടാതെയിരിക്കും. കൂടുതൽ അളവിൽ തയ്യാറാക്കുകയാണെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കേണ്ടതാണ്. ഫ്രിഡ്‌ജ്, കുക്കർ തുടങ്ങിയ സൗകര്യം ഇല്ലാതെ വീട്ടിൽ നിന്ന് മാറിനിൽക്കുന്നവരാണെങ്കിൽ ശിക്കക്കായ്, ഉണക്കിയ നെല്ലിക്ക, സോപ്പ് കായ എന്നിവയുടെ പൊടി ഉപയോഗിക്കണം. കുക്കറിൽ വയ്‌ക്കുന്നതിന് പകരം തിളപ്പിച്ചെടുക്കുക. പൊടി ഉപയോഗിച്ച് ഉണ്ടാക്കുകയാണെങ്കിൽ ഫ്രിഡ്‌ജിൽ വച്ചില്ലെങ്കിലും കേടുവരില്ല.

ഉപയോഗിക്കേണ്ട വിധം

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഈ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പ് ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നതും മുടി വേഗത്തിൽ വളരാൻ സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS, DANDRUFF REMOVAL, HAIRCARE, NATURAL DYE, BLACK HAIR, NATURAL TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.