തിരുവനന്തപുരം :തോപ്പിൽ ഭാസിയുടെ പേരിലുള്ള ഈ വർഷത്തെ അവാർഡ് നടൻ മധുവിന് വെള്ളിയാഴ്ച സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് കണ്ണമ്മൂലയിലെ വസതിയിൽ തോപ്പിൽ ഭാസി ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അവാർഡ് സമർപ്പിക്കും. 33,333 രൂപയും പ്രശസ്തി പത്രവും ശില്പവും ഉൾപ്പെടുന്നതാണ് അവാർഡ്. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. വള്ളിക്കാവ് മോഹൻദാസ്, സ്വാഗത സംഘം ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ, അംഗങ്ങളായ എം.എ. ഫ്രാൻസിസ്, കെ.ദിലീപ് കുമാർ, എ.ഷാജഹാൻ, എൻ.സുകുമാരപിള്ള എന്നിവർ പങ്കെടുക്കും. വൈകിട്ട് 4ന് ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന തോപ്പിൽ ഭാസി അനുസ്മരണ സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അനുസ്മരണ പ്രഭാഷണം കെ.പ്രകാശ്ബാബു നിർവഹിക്കും. ഡോ. വള്ളിക്കാവ് മോഹൻദാസ്, മാങ്കോട് രാധാകൃഷ്ണൻ, എ.ഷാജഹാൻ, കെ. ദിലീപ് കുമാർ, എൻ.സുകുമാരപിള്ള, എം.എ. ഫ്രാൻസിസ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |