ന്യൂഡൽഹി: പട്ടികജാതി വികസനത്തിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ച്
വർഷത്തിനിടെ മാറ്റി വച്ചതിൽ 71,686 കോടി രൂപ ചെലവഴിക്കാതെ ലാപ്സായി പോയെന്ന് രാജ്യസഭയിൽ വി ശിവദാസന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി
9818.24 കോടി (2018-19), 11042.26 കോടി(2019-20), 19922.35 കോടി(2020-21), 16942.04 കോടി(2021-22), 13961.54 കോടി (2022-23) എന്നിങ്ങനെയാണ് ചെലവഴിക്കപ്പെടാതെ
ലാപ്സായത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ദേശീയ പട്ടികജാതി ഫെല്ലോഷിപ്പ് വരെ വെട്ടിക്കുറച്ചപ്പോഴാണ് കോടിക്കണക്കിന് രൂപ ലാപ്‌സായതെന്ന് ശിവദാസൻ എംപി പറഞ്ഞു.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം നെല്ല് സംഭരിച്ച ഇനത്തിൽ കേരളത്തിനു കുടിശിക നൽകാനുണ്ടോയെന്ന ആന്റോ ആന്റണിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ കേന്ദ്ര . പൊതു വിതരണ വകുപ്പ് സഹമന്ത്രി സാഥ്വി ജ്യോതി നിരഞ്ജൻ. 2013-14 മുതൽ 2022-23 വരെ കേന്ദ്ര സർക്കാർ സബ്സിഡി ഇനത്തിൽ കേരളത്തിന് 8835.65 കോടി രൂപ നൽകിയെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |