SignIn
Kerala Kaumudi Online
Saturday, 27 July 2024 5.06 AM IST

1. നിഫ്റ്റിൽ ഡിസൈൻ കോഴ്‌സുകൾ

p

ദേശീയ ഡിസൈൻ പഠന സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി (നിഫ്റ്റ്) ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ഏറെ തൊഴിൽ സാദ്ധ്യതയുള്ള ബാച്ചിലർ ഒഫ് ഡിസൈൻ, ഫാഷൻ ടെക്‌നോളജി, എം.ഡെസ്, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമാണിത്.

നാലു വർഷ ബി. ഡെസ് പ്രോഗ്രാം വിവിധ മേഖലകളിലുണ്ട്. ഫാഷൻ ഡിസൈൻ, ആക്‌സസറി ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, നിറ്റ്‌വെയർ ഡിസൈൻ, ലെതർഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ എന്നിവ ഇതിൽപ്പെടും. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവർക്കും ബി.ഡിസൈന് അപേക്ഷിക്കാം. എന്നാൽ ബി.എഫ്. ടെക്കിനു കണക്ക് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം.

ഡിസൈൻ, ഫാഷൻ മാനേജ്മെന്റ്, ഫാഷൻ ടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഫെബ്രുവരി അഞ്ചിനാണ് കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ. ബി.ഡിസൈന് അപേക്ഷിച്ചവർക്ക് പ്രത്യേക സിറ്റുവേഷൻ ടെസ്റ്റും ഇന്റർവ്യൂവും ഏപ്രിൽ മാസത്തിലുണ്ടാകും. ബി.ടെക്, ബി.എഫ്.ടെക് ബിരുദം പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ കണ്ണൂർ അടക്കം 18 നിഫ്റ്റ് കാമ്പസുകളുണ്ട്. ബി.ഡിസൈന് ജനറൽ എബിലിറ്റി ടെസ്റ്റും സിറ്റുവേഷൻ ടെസ്റ്റുമുണ്ടാകും. ബി.എഫ്.ടെക്കിനു ജനറൽ എബിലിറ്റി ടെസ്റ്റ് മാത്രമേയുള്ളൂ. കമ്മ്യൂണിക്കേഷൻ, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, അനലിറ്റിക്കൽ & ലോജിക്കൽ സ്‌കിൽസ്, പൊതുവിജ്ഞാനം എന്നിവയിൽ നിന്നായി 120 ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 03.01.2024. വെബ്സൈറ്റ്: www.nift.ac.in.

2. ഐ.ഐ.എം ഡോക്ടറൽ പ്രോഗ്രാം

ഐ.ഐ.എം കോഴിക്കോട് മാനേജ്‌മെന്റിൽ ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി 31 വരെ അപേക്ഷിക്കാം. www.iimk.ac.in.
ഐ.ഐ.എം തിരുച്ചിറപ്പള്ളിയിൽ എക്‌സിക്യൂട്ടീവ് പി.എച്ച്ഡി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഇക്കണോമിക്‌സ് & പബ്ലിക് പോളിസി, ഓപ്പറേഷൻ മാനേജ്‌മെന്റ് & ഡിസിഷൻ സയൻസസ്, ഇൻഫർമേഷൻ സിസ്റ്റംസ് & അനലിറ്റിക്‌സ്, സ്ട്രാറ്റെജി, ഫിനാൻസ് & അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, ഓർഗനൈസേഷണൽ ബിഹേവിയർ & എച്ച്.ആർ.എം എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. www.iimtrichy.ac.in.

3. ഇൻഡസ്ട്രിയൽ ബയോടെക്‌നോളജിയിൽ പരിശിലീനം

ഡിപ്പാർട്‌മെന്റ് ഒഫ് ബയോടെക്‌നോളജിയിൽ സ്‌കിൽ വികസനം ലക്ഷ്യമാക്കിയുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി, ലൈഫ് സയൻസസ്, ജീനോമിക്‌സ്, പ്രോട്ടിയോമിക്‌സ്, ബയോമെഡിക്കൽ, ബയോ സെർവിസ്, വെറ്റിനറി സയൻസ്, കോംപ്‌റ്റേഷൻ ബയോളജി, ഐ.പി.ആർ, ഫുഡ്സേഫ്റ്റി, ബയോഇൻഫോർമാറ്റിക്‌സ്, ക്ലിനിക്കൽ റിസർച്ച് തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിക്കും. പ്രസ്തുത വിഷയങ്ങളിൽ ബി ടെക്/ബി.ഇ, എം.എസ്,എം വി.എസ്.സി, എം.ബി.എ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബിരുദ തലത്തിൽ 50% മാർക്ക് നേടിയിരിക്കണം. ആറുമാസത്തേക്കാണ് പരിശീലനം. പ്രതിമാസം 10000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഡിസംബർ 31 വരെ അപേക്ഷിക്കാം. www.bitp.dbt.rcb.res.in.

4. നിയമ പ്രോഗ്രാമുകൾ

ബിറ്റ്‌സ് പിലാനിയുടെ കീഴിൽ മുംബൈയിലുള്ള ബിറ്റ്‌സ് ലോ സ്‌കൂൾ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷ ബി.എ എൽഎൽ.ബി, ബി.ബി.എ.എൽഎൽ.ബി ഓണേഴ്‌സ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 45 ശതമാനം മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബിറ്റ്‌സ്‌ലോ അഡ്മിഷൻ ടെസ്റ്റ്/CLAT/ LSAT സ്‌കോറുകൾ അഡ്മിഷനുവേണ്ടി പരിഗണിക്കും. ടെസ്റ്റ് സ്‌കോറുകൾ, അക്കാഡമിക് മികവ്, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫൈനൽ സെലക്ഷൻ. www.bitslawshool.edu.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIFT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.