ന്യൂഡൽഹി: കേശവാനന്ദ ഭാരതി കേസ് വിധിയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി മലയാളം അടക്കം പത്തു ഭാഷകളിൽ വിധി സംബന്ധിച്ച വീഡിയോ പുറത്തിറക്കി സുപ്രീംകോടതി. ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ജുഡിഷ്യറിയുടെ പ്രവർത്തനങ്ങൾ ഭാഷാതടസമില്ലാതെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിധിയുടെ ചരിത്ര പ്രാധാന്യം മനസിലാക്കാൻ ജനങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് സോളിസിറ്രർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. 1973 ഏപ്രിൽ 24ലെ ചരിത്രവിധി സംബന്ധിച്ച് പ്രത്യേക വെബ് പേജ് തന്നെ സുപ്രീംകോടതി വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. പാർലമെന്റിന് ഭരണഘടനാ ഭേദഗതിക്ക് അധികാരമുണ്ടെങ്കിലും, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാൻ കഴിയില്ലെന്ന വിധി നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |