SignIn
Kerala Kaumudi Online
Saturday, 27 July 2024 11.47 AM IST

ബ്രിട്ടീഷ് കവിയും നടനുമായ ബെഞ്ചമിൻ സെഫാനിയ അന്തരിച്ചു

benjamin-zephaniah

ലണ്ടൻ : ബ്രിട്ടീഷ് കവിയും എഴുത്തുകാരനും നടനുമായ ബെഞ്ചമിൻ സെഫാനിയ (65) അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിതനായിരുന്നു. ബ്രിട്ടീഷ് ടെലിവിഷൻ സീരീസായ പീക്കി ബ്ലൈൻഡേഴ്സിൽ ജെറമിയജീസസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു.

1958ൽ ബർമിംഗ്ഹാമിലെ ഹാൻഡ്‌സ്‌വർത്തിലാണ് ജനനം. കൗമാരപ്രായത്തിൽ തന്നെ കവിതാലോകത്തെത്തി. 1979ൽ ലണ്ടനിലേക്ക് താമസം മാറിയ ശേഷം തന്റെ ആദ്യ കവിതാ സമാഹാരമായ പെൻ റിഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. 1985ൽ രണ്ടാമത്തെ കവിതാ സമാഹാരമായ ദ ഡ്രെഡ് അഫയർ പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് നിയമവ്യവസ്ഥയെ ആക്രമിക്കുന്ന തരത്തിലെ കവിതകളായിരുന്നു ഇതിൽ. ' ദ ലൈഫ് ആൻഡ് റൈംസ്, ഒഫ് ബെഞ്ചമിൻ സെഫാനിയ' എന്ന തന്റെ ആത്മകഥ 60-ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അമിനയാണ് ഭാര്യ. 11 വർഷം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും 2001ൽ അവസാനിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.