SignIn
Kerala Kaumudi Online
Saturday, 27 July 2024 9.59 AM IST

ദേവസ്വം കമ്മിഷണറെ നിയമിക്കാം: സുപ്രീംകോടതി

supreme-court

ന്യൂഡൽഹി : തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാൻ ബോർഡിന് സുപ്രീംകോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസേഴ്സ് ആൻഡ് സെർവന്റ്സ് സർവീസ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിയമനം നടത്താം. നിയമനത്തിന് ഹൈക്കോടതിയുടെ അംഗീകാരം കൂടി വേണമെന്ന ഉത്തരവിനെതിരെ ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് അനുമതി. ചട്ടപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ പദവിയിലുള്ള ഉദ്യോഗസ്ഥനെ കമ്മിഷണറായി നിയമിക്കുമെന്ന് ബോർഡിന്റെ അഭിഭാഷകൻ പി.എസ്. സുധീർ കോടതിയെ അറിയിച്ചു. നിലവിൽ ആക്ടിംഗ് കമ്മിഷണറാണ് ചുമതല വഹിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEVASWOM SC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.