കൊച്ചി: ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ആഡംബര യാത്രയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഗതി മാറുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. തിരുവനന്തപുരത്ത് യാത്ര എത്തുന്നതുവരെ പ്രതിഷേധം തുടരും. പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാക്കും. ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ നീക്കമെങ്കിൽ ജയിലറകൾ നിറയ്ക്കേണ്ടി വന്നാലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള ജനത ഒന്നിച്ച് ഊതിയാൽ പറന്നു പോകുന്നതേയുള്ളൂ എൽ.ഡി.എഫ് ഭരണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |