SignIn
Kerala Kaumudi Online
Saturday, 27 July 2024 6.13 AM IST

എം.എൻ നിലപാടുകളിൽ വെള്ളം ചേർക്കാത്ത മനുഷ്യസ്നേഹി: സുധീരൻ

vm

തിരുവനന്തപുരം : നിലപാടുകളിൽ വെള്ളം ചേർക്കാത്ത മനുഷ്യസ്നേഹിയായിരുന്നു എം.എൻ. ഗോവിന്ദൻ നായരെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. എം.എൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 113-ാം എം.എൻ ജന്മദിനാഘോഷച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഗാന്ധിയൻ വികാരം ഉൾക്കൊണ്ടിരുന്ന അദ്ദേഹം ദളിതരോടുള്ള വിവേചനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു പറ നെല്ല് എന്ന കർമ്മപദ്ധതിക്ക് പ്രചോദനമായതും കൃഷിമന്ത്രിയായിരുന്ന എം.എൻ.ഗോവിന്ദൻനായരായിരുന്നു എന്ന് സുധീരൻ പറഞ്ഞു.

മുല്ലക്കര രത്നാകരൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. എം.എൻ വിദ്യാഭ്യാസ പുരസ്കാരം

പത്തനംതിട്ട സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി അഭിജിത് ഷിജിക്ക് മുല്ലക്കര സമ്മാനിച്ചു. ഡോ.എം.എ.സിദ്ദിഖ് പ്രഭാഷണം നടത്തി.

മാദ്ധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്‌ണൻ, എം.എൻ. ഗോവിന്ദൻനായരുടെ മകൾ അംബിക നായർ, ആർ. പാർവതീദേവി,​ എം.എൻ ഫൗണ്ടേഷൻ ഭാരവാഹികളായ സി.സി. ശ്രീകുമാർ,​ ആർ.രാജീവ് എന്നിവർ പങ്കെടുത്തു. എ.ഗിരിജ കുമാരി സ്വാഗതവും കെ.ബി.പ്രഭ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHEERAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.