ജോഹന്നാസ്ബർഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ല ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ജൊഹന്നാസ് ബർഗിൽ ഇന്ത്യൻസമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. നേരത്തേ നടന്ന ട്വന്റി-20 പരമ്പര 1-1ന് സമനിലയിൽ ആയിരുന്നു.
കെ.എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഏകദിനത്തിനിറങ്ങുന്നത്. സഞ്ജു സാംസണ് ഒന്നാം ഏകദിനത്തിൽ അവസരം കിട്ടുമോയെന്ന ആകാംഷയിലാണ് മലയാളി ആരാധകർ. ഇരുടീമിലും ഏകദിന മത്സരപരിചയമുള്ളവർ കുറവാണ്. നിരവധി യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ പരമ്പര. ട്വന്റി-20യിൽ മികവ് തെളിയിച്ച റിങ്കു സിംഗ് ഇന്ന് ഏകദിനത്തിൽ അരങ്ങേറിയേക്കും. സയി സുദർശനും ഇന്ന് ഏകദിന അരങ്ങേറ്റത്തിന് സാധ്യതയുണ്ട്. ഭാവിയുടെ വാഗ്ദാനമായ തിലക് വർമ്മ മധ്യനിരയിൽ നിർണായക സാന്നിധ്യമാണ്. പാർട്‌ടൈം ബൗളറായും തിലകിനെ ഇന്ത്യയ്ക്ക് ഉൾപ്പെടുത്താനാകും.
ചഹറിന് പകരം അർഷ്ദീപ്
അതേസമയം ഏകദിന ടീമിലുണ്ടായിരുന്ന ദീപക് ചഹർ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങി.പിതാവിനെ മഷ്തികാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാലാണ് ചഹർ നാട്ടിലേക്ക് മടങ്ങിയതെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചഹറിന് പകരം അർഷ്ദീപിനെ ടീമിൽ ഉൾപ്പെടുത്തി.
സാധ്യതാ ടീം
ഇന്ത്യ- റുതുരാജ്, സായി സുദർശൻ,തിലക്, ശ്രേയസ്,രാഹുൽ,റിങ്കു/സഞ്ജു,അക്ഷർ,അർഷ്ദീപ്,ആവേശ്, കുൽദീപ്,മുകേഷ്.
ദക്ഷിണാഫ്രിക്ക- റീസ, സ്വോസ്വി,വാൻ ഡർ ഡുസൻ, മർക്രം, ക്ലാസ്സൻ,മില്ലർ,പെഹുൽക്വാവോ,മുൾഡർ,ബർഗർ,മഹാരാജ്/ഷംസി, വില്യംസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |