കൊച്ചി: എയർ ഏഷ്യ എല്ലാ ദക്ഷിണേന്ത്യൻ റൂട്ടുകളിൽ നിന്നും ക്വാലാലംപൂരിലേക്ക് പ്രത്യേക പ്രമോഷണൽ നിരക്കുകൾ പ്രഖ്യാപിച്ചു. ഇന്ത്യക്കാർക്കായി മലേഷ്യൻ സർക്കാർ പ്രഖ്യാപിച്ച വിസ രഹിത യാത്രയുടെ പ്രയോജനം പരമാവധി യാത്രക്കാർക്ക് ലഭിക്കുന്നതിനായാണ് പ്രഖ്യാപനം. ഇപ്പോൾ മുതൽ 2024 ഡിസംബർ 24 വരെ എയർഏഷ്യയുടെ സൂപ്പർ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി പ്രത്യേക പ്രമോഷണൽ നിരക്കിൽ ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്യാം. ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ക്വാലാലംപൂരിലേക്ക് നികുതി, ഇന്ധന സർചാർജ്, മറ്റ് പ്രസക്തമായ ഫീസ് എന്നിവ ഉൾപ്പെടെയുള്ള 4,999* രൂപയാണ് നിരക്ക്. കൂടാതെ ഫെബ്രുവരിയിൽ പുതുതായി ആരംഭിക്കുന്ന തിരുവനന്തപുരം ക്വലാലംപൂർ വിമാന സർവീസിനും ഓഫർ ബാധകമായിരിക്കും.
ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, കൊൽക്കത്ത, ന്യൂഡൽഹി, അമൃത്സർ എന്നിവിടങ്ങളിൽ ഹ്രസ്വദൂര, ഇടത്തരം വിമാനക്കമ്പനികൾ വഴി ഇന്ത്യയിൽ നിന്ന് മലേഷ്യയിലേക്ക് നേരിട്ട് എട്ട് സർവീസുകളാണ് എയർഏഷ്യ നടത്തുന്നത്. പുതുവർഷത്തിൽ ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിൽ പ്രതിവർഷം 1.5 ദശലക്ഷം സീറ്റുകൾ വരെ ഉൾക്കൊള്ളുന്ന 69 പ്രതിവാര ഫ്‌ളൈറ്റുകൾ പുതുതായി എയർ ഏഷ്യ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |