യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എൻ.ഡി.എ 2024 (നാഷണൽ ഡിഫൻസ് അക്കാഡമി) പരീക്ഷാ വിജ്ഞാപനം പുറത്തിറക്കി. പ്ലസ്ടു വിദ്യാർത്ഥികൾക്ക് ജനുവരി 9 വരെ അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്സ് ഓഫീസർ തലത്തിലേക്ക് പരിശീലനം ലഭിക്കുന്ന സെലക്ഷൻ പ്രക്രിയയാണിത്. പരീക്ഷയ്ക്ക് രണ്ട് അപേക്ഷാ ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ട പരീക്ഷ ഏപ്രിൽ ഒന്നിനും, രണ്ടാം ഘട്ടം സെപ്തംബർ ഒന്നിനുമാണ്. www.upsc.gov.inൽ ഓൺലൈനായി അപേക്ഷിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപയാണ് ഫീസ്.
ഈ വർഷം ആർമിയിൽ 208, നേവിയിൽ 42, എയർ ഫോഴ്സിൽ 92 ഒഴിവുകളുണ്ട്. നേവിയിലെ 25 സീറ്റുകളിലേക്ക് ആൺകുട്ടികൾ മാത്രം. എഴുത്തുപരീക്ഷ, എസ്.എസ്.ബി ബോർഡ് ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. രണ്ടര മണിക്കൂർ വീതമുള്ള മാത്തമാറ്റിക്സ്, ജനറൽ എബിലിറ്റി ടെസ്റ്റുകളുണ്ട്.
പ്രോമിസ് ഇന്ത്യ- 2024 സമ്മർ പ്രോഗ്രാം
കണക്കിൽ മികവ് പുലർത്തുന്ന 9,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ആറാഴ്ചത്തെ പ്രോമിസ് ഇന്ത്യ 2024 സമ്മർ പ്രോഗ്രാമിന് അപേക്ഷിക്കാം. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 മേയ് 5 മുതൽ ജൂൺ 15 വരെയാണ് പ്രോഗ്രാം. മുഴുവൻ ചെലവും ലഭിക്കും. 2024 ഫെബ്രുവരി ഒന്നിനകം അപേക്ഷിക്കണം. www.promys-india.org
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |