കൊച്ചി: ലോക വിപണിയിൽ ഇന്ത്യൻ മദ്യത്തിന് ആവശ്യക്കാർ ഏറുന്നു. പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളായ ഇന്ദ്രി, അമ്യത്, റാഡികോ ഖെയ്‌താന്റെ റാംപൂർ തുടങ്ങിയവ ആഗോള വിപണിയിൽ വൻ ഹിറ്റായി മാറുകയാണ്. അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൊത്തം മദ്യ കയറ്റുമതി മൂല്യം നൂറ് കോടി ഡോളറിലെത്തുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ടു മാസക്കാലയളവിൽ 23 കോടി ഡോളറിന്റെ മദ്യമാണ് ഇന്ത്യ കയറ്റി അയച്ചത്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം മദ്യ കയറ്റുമതി 33 കോടി രൂപ കവിയുമെന്ന് വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാറുകളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഇന്ത്യയിൽ നിന്നുള്ള മദ്യത്തിന്റെ വ്യാപാരം വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |