ന്യൂഡൽഹി: അപേക്ഷിച്ച് രണ്ടു മാസത്തിനുള്ളിൽ പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും രജിസ്ട്രേഷൻ, ടൈറ്റിൽ എന്നിവയടക്കം നടപടി പൂർത്തിയാക്കണമെന്ന് പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബില്ലിൽ വ്യവസ്ഥയുണ്ട്. നിലവിൽ 2-3 വർഷമെടുക്കുന്നു.
രജിസ്ട്രേഷനില്ലെങ്കിൽ
അഞ്ചു ലക്ഷം പിഴ
1867ലെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഒഫ് ബുക്ക്‌സ് നിയമത്തിന് പകരം
രജിസ്ട്രേഷൻ ഇല്ലാതെ പത്രം പ്രസിദ്ധീകരിച്ചാൽ അഞ്ചു ലക്ഷം രൂപവരെ പിഴ
രണ്ടുമാസത്തിനുള്ളിൽ പ്രസ് ആൻഡ് രജിസ്ട്രേഷൻ അപ്പലേറ്റ് അതോറിട്ടിയിൽ അപ്പീൽ നൽകാം
ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ടൈറ്റിൽ, രജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ
പ്രസാധകർ പ്രാദേശിക അധികാരിക്ക് പ്രതിജ്ഞാപത്രത്തിന് പകരം അറിയിപ്പ് നൽകിയാൽ മതി
നിലവിലെ 8 ഘട്ടങ്ങൾ ഏകജാലക സംവിധാനത്തിലാക്കും
വാർഷിക സ്റ്റേറ്റ്മെന്റ് രണ്ടുവർഷം മുടങ്ങിയാൽ രജിസ്ട്രേഷൻ റദ്ദാകും
ഒറ്റപേരിൽ ഒന്നിലധികം പ്രസിദ്ധീകരണങ്ങൾ അനുവദിക്കില്ല
ശാസ്‌ത്ര, വിദ്യാഭ്യാസ പ്രസിദ്ധീകരണ രജിസ്ട്രേഷൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |