ബീജിംഗ് : ആണവായുധ പരീക്ഷണത്തിന് ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ട്. വടക്ക് പടിഞ്ഞാറൻ ചൈനയിൽ വിദൂര ഷിൻജിയാൻ മേഖലയിലുള്ള ലോപ് നൂർ ആണവ പരീക്ഷണ കേന്ദ്രം സജീവമാകുന്നെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഒരു അമേരിക്കൻ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈനയുടെ ആദ്യ ആണവ പരീക്ഷണം 1964 ഒക്ടോബർ 16ന് ലോപ് നൂറിലാണ് നടന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ ചൈന നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ചൈന ഇവിടെ പുതിയ ഒരു എയർബേസ് നിർമ്മിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഭീമൻ ഡ്രില്ലിംഗ് റിഗ്ഗുകളുടെ സാന്നിദ്ധ്യവും മേഖലയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |