തിരുവനന്തപുരം: '' മന്ത്രിമാർ പുതിയതാണെങ്കിലും മുഖങ്ങൾ പഴയതു തന്നെ ''- കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി ഗണേഷ് കുമാർ എന്നിവരെ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലേക്ക് മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഇങ്ങനെയായിരുന്നു. രണ്ട് പുതിയ മന്ത്രിമാരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തവേയുള്ള മുഖ്യമന്ത്രിയുടെ കമന്റ് മന്ത്രിസഭാ യോഗത്തിൽ പൊട്ടിച്ചിരിയുണ്ടാക്കി. കഴിഞ്ഞ ദിവസം എറണാകുളത്തെ നവകേരളാ സദസിനിടെയും പുതിയ മന്ത്രിമാരെക്കുറിച്ചുള്ള കമന്റ് നവകേരള ബസിൽ ചിരിപടർത്തിയിരുന്നു. ''കന്നി അയ്യപ്പന്മാർ രണ്ടുപേരും കയറിയോ'' എന്നായിരുന്നു ബസിനുള്ളിൽ മുഖ്യമന്ത്രിയുടെ കമന്റ്. മറ്റ് മന്ത്രിമാർ ഇത് കേട്ട് പൊട്ടിച്ചിരിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച 2 പരിപാടികളാണ് പുതിയ മന്ത്രിമാർ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |