SignIn
Kerala Kaumudi Online
Saturday, 25 May 2024 11.09 PM IST

നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ച് പോയതിന് ഏഴ് മണിക്കൂർ തടഞ്ഞുവച്ചു; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയിൽ

archana

കൊച്ചി: നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ച് പോയതിന് പൊലീസ് തടഞ്ഞുവച്ച യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ. കൊല്ലം പത്തനാപുരം സ്വദേശി എൽ അർച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഏഴുമണിക്കൂർ പൊലീസ് തടഞ്ഞെന്നാണ് പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചനയുടെ ഹർജിയിലുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി ഒരാഴ്ചകഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഡിസംബർ 18ന് രണ്ടാലുംമൂട്ടിൽ ഭർതൃമാതാവിനൊപ്പമാണ് അർച്ചന നവകേരളയാത്ര കാണാൻ നിന്നത്.

അർച്ചനയുടെ ഭർത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുമ്പോൾ പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടർന്ന് പൊലീസ് അർച്ചനയെ കസ്റ്റഡിയിലെടുത്തത്.

രാവിലെ പതിനൊന്നരയോടെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത തന്നെ വൈകിട്ട് ആറരയോടെയാണ് വിട്ടയച്ചതെന്ന് ഹർജിക്കാരി ആരോപിക്കുന്നു. താൻ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം. മുഖ്യമന്ത്രിയെ കാണാൻ വന്നതാണെന്ന് പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ലെന്നും ഹർജിക്കാരി പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVAKERALA YATRA, POLICE, HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.