വണ്ടൂർ: പോരൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവമായ അരങ്ങ് 2023-24 ചെറുകോട് റോസ് ഹിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ മോട്ടിവേറ്റർ
അസീം വെളിമണ്ണ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി. സുലൈഖ, വി.ശിവശങ്കരൻ, പി.കെ ഭാഗ്യലക്ഷ്മി, വി.മുഹമ്മദ് റാഷിദ്, പി.ശങ്കരനാരായണൻ, പഞ്ചായത്ത് സെക്രട്ടറി റോഷൻ കോശി, സി.ഡി.എസ് പ്രസിഡന്റ് കെ കൃഷ്ണ ജ്യോതി തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |