ആറ്റിങ്ങൽ: നിലയ്ക്കാമുക്ക്-കായിക്കരക്കടവ്-പണയിൽക്കടവ് റോഡിന്റെ പുനരുദ്ധാരണം ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് കട്ട് ചെയ്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നുള്ളവർ ആറ്റിങ്ങൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിൽ അപേക്ഷ നൽകണം. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ യാതൊരുവിധ റോഡ് കട്ടിംഗ് പ്രവൃത്തികൾക്കും അനുമതി ലഭിക്കുന്നതല്ല. റോഡിൽ അനധികൃതമായുള്ള കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിയേണ്ടതാണെന്നും മറിച്ച് കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്നും അതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് ഉത്തരവാദിയല്ലെന്നും അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |