500നുള്ളിൽ 9 ജില്ലകൾ
ന്യൂഡൽഹി: രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളായി ഇൻഡോറും സൂററ്റും തിരഞ്ഞെടുക്കപ്പെട്ടു. നവിമുംബയാണ് പിന്നിൽ. ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിൽ ഏഴാം വർഷമാണ് ഇൻഡോറിന് ബഹുമതി. സംസ്ഥാനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനക്കാർ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്. കേരളം 22-ാമത്.
കേന്ദ്ര നഗരവികസന മന്ത്രാലയം ഏർപ്പെടുത്തിയ 2023-ലെ സ്വച്ഛ് സർവേക്ഷൺ അവാർഡുകൾ ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നൽകി.
ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ സസ്വാദ് (മഹാരാഷ്‌ട്ര), ഒന്നാം റാങ്കും പടാൻ (ഛത്തീസ്ഗഢ്) രണ്ടാം റാങ്കും, ലോണാവാല (മഹാരാഷ്‌ട്ര) മൂന്നാം റാങ്കും നേടി. കന്റോൺമെന്റ് വിഭാഗത്തിൽ മധ്യപ്രദേശിലെ മൊവ് കന്റോൺമെന്റ്. വൃത്തിയുള്ള ഗംഗാ പട്ടണങ്ങൾ വാരണാസിയും പ്രയാഗ്‌രാജും. സഫാമിത്ര സുരക്ഷിത് ശഹർ അവാർഡ് ചണ്ഡീഗഡിനും ലഭിച്ചു.
കേരളത്തിലെ ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ആലപ്പുഴയും ഒരു ലക്ഷത്തിന് താഴെയുള്ള നഗരങ്ങളിൽ വർക്കലയുമാണ് വൃത്തിയിൽ മുന്നിൽ. തിരുവനന്തപുരത്തിനും കൽപ്പറ്റയ്‌ക്കും രണ്ടാം റാങ്കും തൃശൂരിനും മട്ടന്നൂരിനും മൂന്നാം റാങ്കും.
സംസ്ഥാന റാങ്ക്
1. മഹാരാഷ്‌ട്ര, 2. മധ്യപ്രദേശ് . 3. ഛത്തീസ്ഗഢ്(3425)
കേരളം 22-ാമത്
500നുള്ളിൽ വന്ന കേരളത്തിലെ നഗരങ്ങളും റാങ്കും
ആലപ്പുഴ- 320, തിരുവനന്തപുരം -321, തൃശൂർ-333, കോഴിക്കോട്-373, പാലക്കാട്-374, കോട്ടയം-394, കണ്ണൂർ-389, കൊല്ലം-40, കൊച്ചി-416
റാങ്കിംഗിന്റെ മാനദണ്ഡങ്ങൾ:
വീടുകളിലെ മാലിന്യ ശേഖരണം, മാലിന്യം ഉറവിടത്തിൽ നിന്ന് വേർതിരിക്കൽ, മാലിന്യ ഉത്പാദനം-സംസ്കരണ തോത്, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പരിപാലനം, റെസിഡൻഷ്യൽ മേഖലകളിലെ ശുചിത്വം, മാർക്കറ്റുകളിലെ ശുചിത്വം, ജലാശയങ്ങളുടെ ശുചിത്വം, പൊതു ടോയ്‌ലറ്റുകളുടെ ശുചിത്വം, പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ, ഉപയോഗം കുറയ്‌ക്കൽ, പുനരുപയോഗം ചെയ്യൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |