അനിമലിലൂടെ നാഷണൽ ക്രഷായി മാറി ത്രിപ്തി ദിമ്രി
അന്ന് ആരും ശ്രദ്ധിച്ചില്ല. ഇപ്പോൾ പിന്തുടരുന്നത് 40 ലക്ഷം പേർ . രൺബീർ കപൂർ നായകനായ അനിമൽ സിനിമ കോടികൾ വാരിയതിനു പിന്നാലെ ത്രിപ്തി ദിമ്രി ബോളിവുഡിൽ യുവാക്കളുടെ സൂപ്പർ ക്രഷായി മാറിയ കഥ കേരളത്തിലും ചിറകടിച്ചു. ആരാണ് ത്രിപ്തി ദിമ്രി എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. എല്ലാത്തിനും അവസാനം തന്റെ ദിവസം എത്തുമെന്ന് ത്രിപ്തി മനസിൽ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട്.ബി ടൗണിൽ ഇരിപ്പുറപ്പിക്കാൻ ത്രിപ്തി ആഗ്രഹിച്ച കഥ സ്കൂൾ കാലത്തു തന്നെ ആരംഭിച്ചെന്ന് പഴയ കൂട്ടുകാർ ഒാർക്കുന്നു.കഥ മാറാൻ ത്രിപ്തി കാത്തിരുന്നത് കേവലം ആറു വർഷം മാത്രം.അനിമൽ സിനിമയിൽ സോയ എന്ന ചെറിയ കഥാപാത്രമാണ് ത്രിപ്തി അവതരിപ്പിച്ചത്. എന്നാൽ സോയ ആരാധക ഹൃദയം തന്നെ കീഴടക്കി. ചെറിയ കഥാപാത്രമായിട്ടും വൻ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞതാണ് ത്രിപ്തിയുടെ വിജയം. അനിമൽ കാണാൻ തിയേറ്ററിലേക്ക് ആളുകളെ വീണ്ടും ആകർഷിക്കാൻ ത്രിപ്തി ഒരു കാരണമായെന്നും വിശേഷിപ്പിക്കുന്നു. അതിന് ഉദാഹരണമാണ് ത്രിപ്തിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ കുതിച്ചുചാട്ടം. 30 ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സാണ് കൂടിയത്. അനിമലിന് മുൻപ് ആറ് ലക്ഷം ആയിരുന്നു ഫോളോവേഴ്സ്. ഇപ്പോൾ 40 ലക്ഷമായി ഉയർന്നു.ഇതിലൂടെ നാഷണൽ ക്രഷായി മാറുകയും ചെയ്തു.
രശ്മികയുടെ
മുകളിൽ
ബോളിവുഡിലേക്ക് ചേക്കേറിയ രശ്മിക മന്ദാന അവതരിപ്പിച്ച നായിക കഥാപാത്രത്തിനു മുകളിൽ ത്രിപ്തിയുടെ സോയ എത്തിയെന്ന് ആരാധകർ . സോയ ഇത്രമാത്രം സ്വീകാര്യത നേടുമെന്ന് ത്രിപ്തി പോലും കരുതിയില്ല. അതേസമയം, രൺബീറും ത്രിപ്തിയും തമ്മിലുള്ള ചൂടൻ രംഗങ്ങൾ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. സംവിധായകൻ സന്ദീപ് റെഡ് ഡി വാംഗെയും രൺബീർ കപൂറും നൽകിയ പിന്തുണയാണ് എല്ലാത്തിനും പിന്നിലെന്ന് ത്രിപ്തി തന്നെ പറഞ്ഞിട്ടുണ്ട്.തന്റെ സൗകര്യം ഉറപ്പുവരുത്തി സീൻ ചിത്രീകരിച്ചു. കംഫർട്ടാണെങ്കിലും അല്ലെങ്കിലും തുറന്നുപറയണമെന്നും എല്ലാം തന്റെ സ്വാതന്ത്ര്യത്തിന് വിട്ടുതരികയാണുണ്ടായതെന്നും ത്രിപ്തി വ്യക്തമാക്കിട്ടുണ്ട്. 2017ൽ റിലീസ് ചെയ്ത കോമഡി ചിത്രം പോസ്റ്റർ ബോയ്സിലൂടെയാണ് ത്രിപ്തിയുടെ അഭിനയ യാത്ര ആരംഭിക്കുന്നത് . എന്നാൽ പോസ്റ്റർ ബോയ്സ് അധികം ശ്രദ്ധിക്കപ്പെടാതെ പോയി. പിറ്രേ വർഷം റിലീസ് ചെയ്ത ലൈല മജ്നുവിലൂടെ നിരൂപക പ്രശംസ പിടിച്ചു പറ്റാൻ സാധിച്ചു. ബുൾബുൾ , ക്വാല എന്നീ ചിത്രങ്ങളിലെ പ്രകടനവും ശ്രദ്ധയാകർഷിച്ചു.
വിക്കിയുടെ
നായിക
ഉത്തരാഖണ്ഡിലാണ് ത്രിപ്തി ദിമ്രി ജനിച്ചത്. അച്ഛൻ ദിനേശ് പ്രസാദ് ദിമ്രി .എയർ ഇന്ത്യയുടെ ജീവനക്കാരൻ.അമ്മ മീനാക്ഷി ദിമ്രി. സഹോദരി നിഷ ദിമ്രി. പരസ്യ ചിത്രങ്ങളിലൂടെയാണ് ത്രിപ്തിയുടെ കരിയർ ആരംഭിക്കുന്നത്. ടിവിസിയുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതോടെ ജനപ്രിയത ഏറി. തന്റെ മേഖല സിനിമയാണെന്ന് തിരിച്ചറിഞ്ഞതോടെ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഫ് ഇന്ത്യയിൽ അഭിനയം പഠിക്കാൻ ചേർന്നു. കോഴ്സ് കഴിഞ്ഞതോടെ ത്രിപ്തി കുടുംബത്തിനൊപ്പം ഡൽഹിയിലേക്ക് ചേക്കേറി.ആറു വർഷം എത്തിയ കരിയർ. 29 വയസിനിടെ ത്രിപ്തി നേടിയ പ്രശസ്തി ബോളിവുഡിനെ തന്നെ അത്ഭുതപ്പെടുത്തുന്നു. വിക്കി കൗശലിന്റെ നായികയായി റൊമാന്റിക് കോമഡി ചിത്രം മേരേ മെഹ്ബൂബ് മേരേ സനം ആണ് അടുത്ത റിലീസ് . കാർത്തിക് ആര്യൻ നായകനാവുന്ന ആഷിഖി 3. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രം.നായികയായി ത്രിപ്തി തിരക്കിൽനിന്ന് തിരക്കിലേക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |