തിരുവനന്തപുരം: ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ 20 എസ്.എൽ.ആർ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിരമിച്ച ജില്ലാ ജഡ്‌ജി കെ. അനന്തകൃഷ്ണ നവാഡയെ കുടുംബ കോടതി ജഡ്‌ജിയായി നിയമിക്കും. കാഷ്യൂ ബോർഡിന്റെ ചെയർമാൻ എ. അലക്‌സാണ്ടറിന്റെ നിയമന കാലാവധി 2027 ഫെബ്രുവരി 28 വരെ നീട്ടി. മീനച്ചിൽ റിവർ വാലി ടണൽ പദ്ധതിയുടെ പുനരുജ്ജീവനത്തിന് പഠനം നടത്തും. കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്കോസിന് കൺസൾട്ടൻസി സേവനത്തിന് 2.13 കോടി രൂപയുടെ 25 ശതമാനമായ 53,39,500 മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കുന്നതിന് അനുമതി നൽകി. കേരള അക്വാകൾച്ചർ ഡവലപ്മെന്റ് ഏജൻസിയിൽ 13 തസ്തികകൾ സൃഷ്ടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |