തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയന്റെ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം അനുവദിച്ച് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഉത്തരവിറക്കി. യൂണിയന് ഫണ്ട് അനുവദിക്കണമെന്ന് സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ നൽകിയ ശുപാർശ വി.സി തള്ളിയിരുന്നു. വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് ആവശ്യമുള്ളതുകൊണ്ട് ബന്ധപ്പെട്ട ഫയൽ രജിസ്ട്രാറുടെചുമതല വഹിക്കുന്ന ഡോ. മിനി കാപ്പന്റെ ശുപാർശയോടെ അടിയന്തരമായി അയയ്ക്കാൻ വി.സി നിർദ്ദേശിച്ചിരുന്നു. ഇന്നലെ മിനി കാപ്പൻ അയച്ച ഫയൽ അംഗീകരിച്ചാണ് യൂണിയന് പണം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |