പാനൂർ: തപസ്യ കലാസാഹിത്യ വേദി പാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാനൂർ യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാമി വിവേകാനന്ദ ജയന്തി ആഘോഷ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ല ങ്കേരി ഉദ്ഘാടനം ചെയ്തു. തപസ്യ പാനൂർ യൂണിറ്റ് പ്രസിഡന്റ് ഡോ.റഷീദ് പാനൂർ അദ്ധ്യക്ഷത വഹിച്ചു.വിവേകാനന്ദ ജയന്തിആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ, പ്രബന്ധ രചനാ മത്സരത്തിൽ വിജയികളായവർക്കുള്ള അനുമോദനവും സമ്മാനദാനവും ചടങ്ങിൽ നടന്നു.സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ യു.ജെ.ദേവിക,പ്രബന്ധരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സാധിക,പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശിവാത്മാറാം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.സാരസ്വതനിധി സമർപ്പണവും ചടങ്ങിൽ നടന്നു.ആർ.എസ്.എസ് പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ സംബന്ധിച്ചു.അനീഷ് ചെറുപ്പറമ്പ് സ്വാഗതവും ഗിരീഷ് നെല്ലേരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |