കൊടുങ്ങല്ലൂർ : ഒന്നാം താലപ്പൊലി മഹോത്സവം ഒന്നു കുറെ ആയിരം യോഗം വകയാണ്. ഒന്നാം താലപ്പൊലി പാരമ്പര്യമായി ഒ.കെ യോഗത്തിന്റെ പൂർണച്ചുമതലയിലും ചെലവിലുമാണ് നടത്തുന്നത്. ആചാര്യപരമായ പിന്തുടർച്ചയുടെ ഭാഗമായാണ് രാജഭരണകാലം മുതൽ കൊടുങ്ങല്ലൂർ ഒന്ന് കുറെ ആയിരം യോഗത്തിന്റെ പൂർണച്ചുമതല നിർവഹിച്ചു വരുന്ന ഒന്നാം താലപ്പൊലി മഹോത്സവം. 14 ന് സംക്രാന്തി വൈകിട്ട് 1001 കതിനാ വെടികൾ മുഴങ്ങുന്നതോടെ താലപ്പൊലി ചടങ്ങാരംഭിക്കും. തുടർന്ന് ഒന്നാം താലപ്പൊലി ദിവസമായ 15 ന് രാവിലെ ആറിന് 1001 കതിനവെടികൾ, 11ന് അന്നദാനം (ഒ.കെ ഹാളിൽ നടക്കും.).
ഉച്ചയ്ക്ക് ഒന്നിന് തെക്കേ നടയിലുള്ള കുരുംബാമ്മയുടെ നടയിൽ നിന്നും എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം അകമ്പടിയോടെ നടക്കും. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ഏഴ് മുതൽ രാത്രി 8:30 വരെ ഭജൻ വാദ്യ തരംഗ്, 8:30 മുതൽ 10 വരെ ഭക്തി ഗാനസുധ, 9:30 ന് തായമ്പക, 12:30 ന് വലിയ തമ്പുരാന്റെ എഴുന്നള്ളിപ്പ്. രാത്രി ഒന്നിന് കുരുംബാമ്മയുടെ നടയിൽ നിന്ന് താലപ്പൊലി എഴുന്നള്ളിപ്പ്. ഒന്ന് മുതൽ മൂന്ന് വരെ അടന്തമേളം, 3 ന് എതിരേല്പ്, 3 മുതൽ 5 വരെ പഞ്ചാരി മേളം, 5:30ന് ഇറക്കി എഴുന്നള്ളിപ്പും വെടികെട്ടും. ഒ.കെ യോഗം പ്രസിഡന്റ് എൻ.പരമേശ്വരൻ, സെക്രട്ടറി കെ.ജി.ശശിധരൻ, ട്രഷറർ രാമചന്ദ്രൻ കൊരട്ടിയിൽ, കമ്മിറ്റി അംഗങ്ങളായ ആനന്ദ് മേനോൻ, എ.വിജയൻ, സോമൻ മേനോൻ, രേണുക ശശിധരൻ, നളിനാക്ഷി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |