കൊൽക്കത്ത: അയോദ്ധ്യ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ദിനമായ 22ന് മതസൗഹാർദ റാലിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 22ന് തീർത്ഥാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിലും മമത സന്ദർശനം നടത്തും. അവിടത്തെ പൂജയ്ക്കു ശേഷമാകും റാലിക്കു നേതൃത്വം നൽകുക. എല്ലാ മതവിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് വിവിധ ആരാധനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും റാലി. പാർക്ക് സർക്കസ് മൈതാനത്ത് പൊതുസമ്മേളനത്തോടെ റാലി സമാപിക്കും. ബംഗാളിലെ മറ്റിടങ്ങളിലും റാലി സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള നാടകമെന്ന് വിമർശിച്ച് അയോദ്ധ്യയിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ മമത തീരുമാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |