ഇരിങ്ങാലക്കുട : ഗ്രാമദീപം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കല്ലംകുന്ന്, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി ഐ ഫൗണ്ടേഷൻ ഇന്റർനാഷണൽ ആശുപത്രി എറണാകുളവുമായി സഹകരിച്ച് സൗജന്യ പ്രമേഹ രോഗനിർണയ, നേത്ര പരിശോധന, തിമിര ശസ്ത്രക്രിയാ ക്യാമ്പ് 26ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ കല്ലംകുന്ന് എസ്.എൻ.എസ്.എസ് ഹാളിൽ സംഘടിപ്പിക്കും.
ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം നിർവഹിക്കും. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അദ്ധ്യക്ഷനാകും. കെ.ആർ. രാഹുൽ, കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എം.എ. അനിലൻ, എസ്.എൻ.എസ്.എസ് പ്രസിഡന്റ് വിജയൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |