ഇംഫാൽ: മണിപ്പൂരിൽ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബി.എസ്. എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്.
കഴിഞ്ഞ ദിവസം രാത്രി തൗബാൽ ജില്ലയിലായിരുന്നു സംഭവം.
പൊലീസ് ആസ്ഥാനത്തിനു നേരെ ഇരച്ചുകയറാൻ ശ്രമിച്ച ആൾക്കൂട്ടത്തെ പ്രതിരോധിക്കുന്നതിനിടെ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പുണ്ടാകുകയായിരുന്നു. ഉദ്യോഗസ്ഥരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യൻ റിസർവ് ബറ്റാലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനായിരുന്നു ആദ്യ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ പിരിച്ചു വിടാൻ ശ്രമിച്ചതോടെ പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തൗബാലിൽ സമ്പൂർണ കർഫ്യു ഏർപ്പെടുത്തി. ചില പ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്.
പൊലീസ് ഓഫിസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഗോത്രവിഭാഗക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിന് പിന്നാലെയായിരുന്നു അക്രമ പരമ്പര. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം
മോറേയിൽ കുക്കി സായുധ സംഘങ്ങൾ വെടിവയ്പും ബോംബാക്രമണവും നടത്തി.
രണ്ടു കമാൻഡോകളാണ് കൊല്ലപ്പെട്ടത്. വാങ്‌ഖെം സോമർജിത് മെയ്‌തേ, തഖെല്ലംബം സൈലേഷ്‌വോർ എന്നീ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |