വേങ്ങര: അന്താരാഷ്ട്ര സോയാബീൻ വർഷത്തോടനുബന്ധിച്ച് സോയാബീന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അതിന്റെ പോഷകമൂല്യത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി വേങ്ങര ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോയ ഫെസ്റ്റ് സംഘടിപ്പിച്ചു. പാവപ്പെട്ടവരുടെ മാസ്യം, ബ്രാഹ്മണരുടെ മാംസം എന്നീ പേരുകളിൽ അറിയപ്പെടുന്ന സോയാബീന്‍ ഇന്ത്യയെപ്പോലെ ഇപ്പോഴും ദാരിദ്ര്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് പ്രോട്ടീൻ, മിനറൽസ്,വിറ്റാമിൻസ്, ഫൈബർ തുടങ്ങിയവയാൽ സമ്പുഷ്ടമായ സോയാബീന്‍ ഒരുപാട് പ്രാധാന്യമുണ്ട്. സോയ പയർ, ചങ്ക് തുടങ്ങിയവ കൊണ്ടുള്ള തോരൻ, ഗ്രേവി, ബിരിയാണി, അട, സോയതൈര് തുടങ്ങി എഴുപതിൽപരം വിഭവങ്ങളാണ് ടി.പി.രിഫ, എ.റിഷ, പി.വി മിൻഷ തുടങ്ങിയ ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ചത്. മേളയുടെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പൂകുത്ത് മുജീബ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |