കോഴിക്കോട്: എസ് എസ് എൽ സി മോഡൽ പരീക്ഷയ്ക്ക് പത്ത് രൂപ ഫീസ് ചുമത്തിയതിനെതിരെ പ്രതിഷേധവുമായി കെ എസ് യു. കോഴിക്കോട് നഗരത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അടുത്തമാസം പത്തൊൻപതിനാണ് മോഡൽ പരീക്ഷ ആരംഭിക്കുന്നത്.
'പിണറായിക്കും ശിവൻകുട്ടിയ്ക്കും ചോദ്യപേപ്പർ അച്ചടിക്കാൻ പിച്ച നൽകി പ്രതിഷേധിക്കൂ. നിങ്ങളറിഞ്ഞോ നാട്ടാരേ,പത്താം ക്ലാസിലെ മോഡൽ പരീക്ഷ ചോദ്യപ്പേപ്പർ അച്ചടിക്കാൻ പിണറായിയും ശിവൻകുട്ടിയും നാട്ടിലിറങ്ങി തെണ്ടുന്നു. പിച്ച നൽകൂ ബഹുജനമേ. പ്രതിഷേധിക്കൂ ബഹുജനമേ'- എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കെ എസ് യുവിന്റെ പ്രതിഷേധം.
എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ വർഷങ്ങളായി സംസ്ഥാനത്തെ വിവിധ സർക്കാർ പ്രസ്സുകളിലായിരുന്നു പ്രിന്റ് ചെയ്ത് വിതരണം ചെയ്തിരുന്നത്. ചോദ്യപേപ്പറിന്റെ പ്രിന്റിംഗ്, വിതരണം എന്നിവയുടെ ചെലവുകൾക്കായി പത്ത് രൂപ വീതം ഹെഡ്മാസ്റ്റർക്ക് നൽകണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |