നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെയായിരുന്നു സോഷ്യൽ മീഡിയ നിറയെ. ഗുരുവായൂരിൽ നടന്ന വിവാഹത്തിലും തുടർന്ന് കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന സത്കാരങ്ങളിലും വൻ താരനിര തന്നെയാണ് അണിനിരന്നത്.
അതിഥികളുടെ കൂട്ടത്തിൽ അധികമാരും തിരിച്ചറിയാതെ പോയ ഒരു അച്ഛനുമുണ്ടായിരുന്നു, ഡോ. വന്ദനാദാസിന്റെ അച്ഛൻ. ഇദ്ദേഹത്തെക്കുറിച്ച് നടൻ ടിനി ടോം ഹൃദയസ്പർശിയായ ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ്.
ഭാഗ്യയുടെ വിവാഹ ചടങ്ങുകളിൽ തനിക്ക് ഏറ്റവും മഹനീയ സാന്നിദ്ധ്യമായി തോന്നിയത് ഈ അച്ഛനാണെന്ന് ടിനി ടോം പറയുന്നു. അദ്ദേഹത്തിന്റെ അഡ്രസ് വാങ്ങി, വീട്ടിൽപോയി സന്ദർശിച്ചെന്നും ടിനി ടോം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു dr വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത് ,ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ tvm വിവാഹ റിസപ്ഷനിൽ വച്ചാണ് ,ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ് ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല ...ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു ഈ അച്ചൻ , ഞാൻ അഡ്രെസ്സ് മേടിച്ചു ഇപ്പോ വീട്ടില് കാണാനെത്തി .......നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ ....ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ...ഈ അച്ഛന് ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |