സുരേഷ് ഗോപിയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പേരിനെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. സിനിമയുടെ ടൈറ്റിലിൽ നിന്ന് ജാനകി ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിൻസെന്റ് സെൽവ സംവിധാനം ചെയ്ത കുമ്മാട്ടിക്കളി എന്ന ചിത്രത്തിന് ശേഷം മാധവ് സുരേഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജെഎസ്കെ,
ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ മാധവ് സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. തന്നെ ട്രോൾ ചെയ്യുന്നവരോട് ദേഷ്യമില്ലെന്ന് താരം പറയുന്നു. അവരുടെ വിലപ്പെട്ട സമയം എന്നെ ശ്രദ്ധിക്കാനും എന്നെ ട്രോൾ ചെയ്യാനും ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് അദ്ദേഹം പറയുന്നു. എന്നെ ഞാൻ ആക്കിയത് എന്റെ കുടുംബമാണ്. ഒരു കാരണവുമില്ലാതെ ഞാൻ ആരോടും വഴക്കുണ്ടാക്കാറില്ല. ഒരാളോട് മോശമായി പെരുമാറിയിട്ട് അവരിൽ നിന്ന് നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നത് ശരിയല്ല. എന്റെ അച്ഛൻ ബി.ജെ.പി മന്ത്രിയായത് ഈ നാട്ടിൽ പലർക്കും സഹിക്കുന്നില്ല. അതാണ് അച്ഛനോടും ഞങ്ങളോടും ഒക്കെ ആൾക്കാർക്ക് വെറുപ്പ് തോന്നുന്നത് എന്ന് മാധവ് സുരേഷ് ആരോപിച്ചു.
പുതിയ കാർ വാങ്ങിയതുമായി ബന്ധപ്പെട്ട കമന്റുകളെ കുറിച്ചും താരം പ്രതികരിച്ചു. വിലയേറിയ കാർ വാങ്ങിയത് സ്വന്തം പേരിൽ ലോൺ എടുത്താണെന്ന് മാധവ് പറഞ്ഞു. അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണ്. സുരേഷ് ഗോപിയുടെ മകൻ എന്ന പ്രിവിലേജ് ഉണ്ടെങ്കിലും പണിയെടുത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |