SignIn
Kerala Kaumudi Online
Saturday, 27 July 2024 10.02 AM IST

ആത്മാവ് അടുതല ജയപ്രകാശ്

k

ഞാനിപ്പോൾ സർവ്വതന്ത്ര

സ്വാതന്ത്ര്യത്തിൻ മാർഗത്തിൽ

ഭാരഭാണ്ഡങ്ങളും

ദാഹമോഹങ്ങളും

ദേഹബന്ധങ്ങളും

ഗേഹ സ്വാസ്ഥ്യങ്ങളും‌

വെടിഞ്ഞു തൂവലിൻ

തൂമഞ്ഞു തുള്ളികൾ

കുടഞ്ഞുകളഞ്ഞു-

മുയർന്നു പറന്നും

പാറിയും കഴിയുന്നു

ജലദ ദലമായി

എനിക്കിന്ന് പരേതാത്മാക്കളാം

ബന്ധുക്കളെ തിരിച്ചറിഞ്ഞിടാം

ഭാഷയേതും മറുപടി പറയാം

സ്വേച്ഛയാൽ ജന്മങ്ങൾ സ്വീകരിച്ചിടാം

ഉൗർജ്ജരൂപ മായതിനാൽ

തീർത്തുമില്ലിനിനാശവും

ജാതിമത വേലികളില്ല

വർണ്ണവർഗ വിവേചനത്തിൻ

പത്രമടിക്കും കൊടികളില്ല

ഭ്രഷ്ടയന്ധാളനുമുൽ-

കൃഷ്ട ബ്രാഹ്മണനുമിന്നു

സത്യസമമൊന്നു തന്നെ

സ്വർഗ നരകങ്ങളില്ല

ലിംഗഭേദങ്ങളില്ല

കറുപ്പും വെളുപ്പുമില്ല

ചുവപ്പും പച്ചപ്പുമില്ല

വെറുപ്പും വിദ്വേഷവുമില്ല

നിറഞ്ഞുള്ള മനസ്സുമാത്രം

തെളിയുമനന്തതയിൽ

തിളങ്ങുമുഡുരശ്മി ഞാൻ.

ഫോൺ: 8089917940.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POEM, KAVITHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.