SignIn
Kerala Kaumudi Online
Sunday, 01 September 2024 7.31 AM IST

അഴിമതിയിൽ നിന്ന് മോചനമില്ലാതെ ഇന്ത്യ

Increase Font Size Decrease Font Size Print Page
c

ഇന്ത്യ അഴിമതിയ്ക്ക് പേരുകേൾക്കുമ്പോൾ നമുക്ക് തല കുനിയ്ക്കാം. ട്രാൻസ്പരൻസി ഇന്റർനാഷണൽ പുറത്ത് വിട്ട അഴിമതി സൂചിക പ്രകാരം ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 93-ാമതാണ്. 180 രാജ്യങ്ങളെയാണ് ആഗോള അഴിമതി സൂചിക പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ഥാനം 39-ാമതായിരുന്നു. എന്നാൽ, 2022ൽ 85 ആയിരുന്നു. ദക്ഷിണേന്ത്യയിൽ പാക്കിസ്ഥാൻ 133-ാം സ്ഥാനത്തും ശ്രീലങ്ക 115-ാം സ്ഥാനത്തുമാണ്. ചൈന പട്ടികയിൽ 76-ാം സ്ഥാനത്താണ്. ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയവയാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ എന്ന ഖ്യാതി നേടിയിട്ടുള്ളത്.

90 പോയിന്റ് നേടിയ ഡെൻമാർക്കാണ് പട്ടികയിൽ ഒന്നാമത്. നൂറിൽ വെറും 11 പോയിന്റ് മാത്രം നേടിയ സൊമാലിയാണ് 180 രാജ്യങ്ങളുടെ പട്ടികയിൽഏറ്റവും ഒടുവിലുള്ളത്. 13 സ്‌കോറുമായി വെനിസ്വേല, സിറിയ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങൾ 177-ാം സ്ഥാനത്താണ്. 16 പോയിന്റുമായി യമൻ 176-ാമതും 17 സ്‌കോറുമായി നോർത്ത് കൊറിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ 172-ാമതുമാണ്. അഴിമതിക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ 10 വർഷത്തിൽ 37 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് അഴിമതിയുടെ പേരിൽ രാജ്യത്ത് ശിക്ഷിച്ചത്. 76 ആണ് പട്ടികയിൽ ചൈനയുടെ സ്‌കോർ.
അഴിമതി രഹിത ഭരണ സംവിധാനം ഒരു രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമായ പശ്ചാത്തലത്തിൽ അധികൃതർ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്നാണ് ഭാരതത്തിന്റെ നിലവിലെ അവസ്ഥയിൽ നിന്നും മനസ്സിലാക്കാവുന്നത്. പൊതുമേഖലയിലെ അഴിമതി വിലയിരുത്തിയാണ് 2023ലെ സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി അതത് രാജ്യങ്ങളിലെ വിദഗ്ദ്ധരുടെയും വ്യാപാരികളുടെയും അഭിപ്രായം തേടിയിരുന്നു. ഇന്ത്യയിൽ പൗര സമൂഹത്തിന്റെ ഇടങ്ങൾ ശോഷിച്ച് വരുന്നതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, പുതിയ ടെലി കമ്മ്യൂണിക്കേഷൻസ് ബിൽ വന്നത് മൗലികാവകാശത്തിന് വലിയ ഭീഷണിയാണെന്നും ഏഷ്യ പസഫിക് മേഖലയിലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ 2024ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ പോലും അഴിമതിയെ പ്രതിരോധിക്കാൻ മതിയായ ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും റിപ്പാർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഴിമതി ചിതൽ

പോലെ: മോദി

അഴിമതി ചിതലിനെപ്പോലെയാണെന്നും അത് രാജ്യത്തെ പൊള്ളയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടിരുന്നു. 2047 ആവുമ്പോഴേക്കെങ്കിലും ഇന്ത്യയെ അഴിമതി മുക്തമായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വനിത അയച്ച കത്തിനുള്ള മറുപടിയായാണ് കർത്തവ്യങ്ങൾക്ക് മുൻഗണന നൽകി മുന്നോട്ട് പോയാൽ അഴിമതി നിലനിൽക്കില്ലെന്നും 2047 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്.
അഴിമതി തടയാൻ നിരവധി നിയമങ്ങളും അന്വേഷണ ഏജൻസികളും നിലവിലുണ്ട്. എന്നാൽ, ഇവയുടെ പ്രവർത്തന രീതിയിൽത്തന്നെ നിരവധി പോരായ്മകളുണ്ട്. പരാതി വന്നാൽ മാത്രം അന്വേഷണം നടത്തുകയെന്ന പരമ്പാരഗത രീതിയാണ് അന്വേഷണ ഏജൻസികൾ പിന്തുടരുന്നത്.

പരാതി ഇല്ലാതെത്തന്നെ അന്വേഷണ ഏജൻസികൾ രഹസ്യമായ അന്വേഷണവും തുടർ നടപടികളും സ്വീകരിച്ചാൽ അഴിമതി കുറയ്ക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. ആ രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്തുകയും ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ അഴിമതി വിരുദ്ധ ഏജൻസികൾക്ക് ബലം പകരുകയും ചെയ്യാൻ രാഷ്ട്രീയ നേതൃത്വവും നിർബന്ധമായും മുന്നോട്ട് വരണം. എന്നാൽ, അവരിൽത്തന്നെ ഒരു വിഭാഗം അഴിമതിക്ക് കൂട്ടുപിടിക്കുമ്പോൾ ആ തണലിലും സംരക്ഷണയിലും അഴിമതി തഴച്ച് വളരും. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് നേരെ മൗനം പാലിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാടിൽ മാറ്റം വരേണ്ടതുണ്ട്. ഉദ്യോഗസ്ഥ തലങ്ങലിലുള്ള പരിശോധന മാസത്തിൽ രണ്ട് തവണയെങ്കിലും നടത്തണം.

കേരളത്തിൽ

മുന്നിൽ റവന്യു

കേരളത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷവും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരാണ് മുന്നിട്ട് നിൽക്കുന്നത്. മണ്ണാർക്കാട് ഒരു വില്ലേജ് അസിസ്റ്റന്റ് അദാലത്ത് നടന്ന ദിവസം 2,500 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപ അഴിമതിയുടെ വ്യാപ്തിയാണ് തുറന്ന് കാണിച്ചത്. ഒരു ചെറിയ ഉദ്യോഗസ്ഥന് ഇത്രയും ഭീമമായ തുക കൈക്കൂലിയിലൂടെ സമ്പാദിക്കാൻ കഴിയുമ്പോൾ കൂടുതൽ അധികാരമുള്ളവർ ഈ വഴി തിരഞ്ഞെടുത്താൽ എത്രമാത്രം സമ്പാദിക്കാനാവും എന്നതും ആലോചിക്കേണ്ട വിഷയമാണ്.
ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ജനങ്ങൾ റവന്യു വകുപ്പിനെ സമീപിക്കുന്നത്. അതിലുള്ള തടസ്സങ്ങൾ ഏത് വിധേയനേയും മാറ്റിയെടുക്കേണ്ടത് വസ്തു ഉടമയുടെ ആവശ്യമാണ്. ഇത്തരം പ്രതിസന്ധികൾ പെട്ടന്ന് തന്നെ പരിഹരിക്കാനായി പലപ്പോഴും അഴിതിയുടെ വാതിൽ മുട്ടേണ്ടി വരുന്ന അവസ്ഥയാണ് കൂടുതലായി കാണുന്നത്.

അഴമിതി കെട്ടും പഴങ്കഥയാക്കി മാറ്റാൻ യോജിച്ചുള്ള എല്ലാ വകുപ്പുകളുടെയും യോജിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ സാധിക്കൂ. അതിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം, അഴിമതി തുടച്ച് നീക്കാം എന്ന മുദ്രാവാക്യവുമായി...

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CORRUPTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.