ന്യൂഡൽഹി: മരിച്ചിട്ടില്ലെന്നും വാർത്ത പ്രചരിപ്പിച്ചത് പ്രത്യക ലക്ഷ്യത്തോടെയാണെന്നും നടിയും മോഡലുമായ പൂനം പാണ്ഡെ. സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് അവബോധം നൽകാനാണ് മരണവാർത്ത സൃഷ്ടിച്ചതെന്ന് പൂനം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം മരിച്ചെന്നു കാണിച്ച് കഴിഞ്ഞ ദിവസമാണ് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റിട്ടത്.
'ഞാനുണ്ടാക്കിയ ബഹളത്തിന് മാപ്പ്. വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. മരണത്തെക്കുറിച്ച് വ്യാജവാർത്ത സൃഷ്ടിച്ചതാണ്. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചർച്ച നടന്നു. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവർന്നിട്ടുണ്ട്. മറ്റു ക്യാൻസറിനെപ്പോലെ സെർവിക്കൽ ക്യാൻസറും തടയാം. എച്ച്.പി.വി വാക്സിനെടുക്കുക, കൃത്യമായി പരിശോധന നടത്തുക, അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകുക -പൂനം പറഞ്ഞു. കഴിഞ്ഞദിവസം രാത്രി വൈകിയാണ് വാർത്ത വ്യാജമാണെന്നുള്ള റിപ്പോർട്ട് പുറത്തുവന്നത്.
നടിക്കെതിരെ നടപടി വേണം
അതേസമയം പൂനത്തിനെതിരെ നടപടിയെടുക്കണമെന്ന് ഒട്ടേറെപേർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പൂനത്തിന്റെ മാനേജർ അവരുടെ മരണം സ്ഥിരീകരിച്ചത്. പിന്നാലെ പ്രമുഖരുൾപ്പെടെ ഒട്ടേറെപ്പേർ അനുശോചിച്ചു. വാർത്താ ഏജൻസികളുംവാർത്ത നൽകി. ജനുവരി 29 വരെ പോസ്റ്റ്‌ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂർണ ആരോഗ്യവതിയായാണ് പൂനം കാണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച പൊതുപരിപാടിയിലും പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |