കാഞ്ഞങ്ങാട്: ചരിത്രം, ശാസ്ത്രം, സമൂഹം വിഷയത്തിൽ കാസർകോട് ജില്ല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സെമിനാർ സംഘടിപ്പിച്ചു. മഹാകവി പി സ്മാരക മന്ദിരത്തിൽ നടത്തിയ സെമിനാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവും പ്രഭാഷകനുമായ അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി കുഞ്ഞിരാമൻ അദ്ധ്യക്ഷനായി. അജിത് ശ്രീധർ, ഡോ. സി. ബാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വായനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പി.വി.കെ പനയാൽ വിതരണം ചെയ്തു. പി.കെ അഹമ്മദ് ഹുസൈൻ, ടി. രാജൻ, വി. ചന്ദ്രൻ, പി. വേണുഗോപാലൻ, എ.ആർ സോമൻ, പി. ദാമോദരൻ, ഡി. കമലാക്ഷ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.കെ ശശിധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |