കൊച്ചി: ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കേന്ദ്ര നിർവാഹക സമിതിയംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന നേതൃത്വ പഠനക്യാമ്പ് 9 മുതൽ 11വരെ മൂന്നാർ ക്ളൗഡ് വാലി ഹോട്ടലിൽ നടക്കും. 9ന് ഉച്ചയ്ക്ക് 2ന് യോഗം കൗൺസിലർ പി.കെ.പ്രസന്നൻ ദീപം തെളിക്കും. 2.30 മുതൽ ചർച്ചകൾ. രാത്രി 8ന് ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികൾ. 10ന് രാവിലെ 11.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞൻ സ്മാരക ഗുരുകാരുണ്യം എക്സലൻസ് അവാർഡ് ദാനവും വിദ്യാനിധി സമാഹരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് കെ.എം.സജീവ് അദ്ധ്യക്ഷത വഹിക്കും. പഠന ക്ളാസുകൾക്ക് ശേഷം വൈകിട്ട് 7ന് തൃപ്പൂണിത്തുറ രാഗലയയുടെ സംഗീത സന്ധ്യ. 11ന് ഉച്ചയ്ക്ക് ക്യാമ്പ് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |