നടി രജിഷ വിജയനൊപ്പം ഛായാഗ്രാഹകൻ ടോബിൻ തോമസ് പങ്കുവച്ച ചിത്രവും കുറിപ്പും പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ഇരുവരും തമ്മിൽ പ്രണയമാണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
1461 ദിവസങ്ങൾ സൂര്യനു ചുറ്റും മറ്റൊരു യാത്രയ്ക്കായി എണ്ണുന്നു. കൂടുതൽ സ്നേഹവും ചിരിയും അന്യോന്യമുള്ള വിചിത്രതകളും എന്നാണ് ടോബിൻ കുറിച്ചത്.രജിഷയോടൊപ്പമുള്ള നാലു വർഷത്തെ ജീവിതത്തെക്കുറിച്ചാണ് ടോബിൻ കുറിച്ചത്.
പോസ്റ്റിനു താഴെ അനന്തമായ സ്നേഹത്തെ നോക്കിക്കാണുന്നുവെന്ന് രജിഷയും കുറിച്ചു.അഹാന കൃഷ്ണ, നിൽജ കെ. ബേബി, നിരഞ്ജന അനൂപ്, നൂറിൻ ഷെറിഫ്, സംവിധായകൻ രാഹുൽ റിജി നായർ തുടങ്ങിയവർ കമന്റിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്. രജിഷ വിജയൻ നായികയായ സ്റ്റാൻഡ് അപ്, ഖോ ഖോ ,ലവ്ഫുള്ളി യുവേഴ്സ് വേദ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിൻ
എന്നാൽ ടോബിനും രജിഷയുടെയും ലിവിങ് റിലേഷനിലാണെന്ന് ആരാധകർ പറയുന്നു. പ്രണയമാണെന്നോ, റിലേഷനിലാണെന്നോ വിവാഹം കഴിഞ്ഞെന്നോ രജിഷയും ടോബിനും പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |