കൊച്ചി: തന്നെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചോ എന്നതിൽ ജില്ലാ സെഷൻസ് കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുവനടി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ഹർജിയിൽ ഹൈക്കോടതിയാണ് വസ്തുതാന്വേഷണം നിർദ്ദേശിച്ചത്. റിപ്പോർട്ട് ആവശ്യപ്പെട്ട് ഇവർ നേരത്തെ ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചിരുന്നില്ല. ഈ ആവശ്യമുന്നയിച്ച് നടി നൽകിയ ഉപഹർജി അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |