SignIn
Kerala Kaumudi Online
Saturday, 27 July 2024 9.07 AM IST

സയൻസ് കോൺഗ്രസിന് ഇന്ന് കാസർകോട്ട് തുടക്കം

science-con

കാസർകോട്: 36-ാമത് കേരള സയൻസ് കോൺഗ്രസ് ഇന്നുമുതൽ 11 വരെ കാസർകോട് കോളേജിൽ നടക്കും. നാഷണൽ സയൻസ് എക്സ്‌പോയുടെ ഉദ്ഘാടനത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ്‌വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് ' സയൻസ് കോൺഗ്രസിന്റെ പ്രധാന വിഷയം.

424 യുവശാസ്ത്രജ്ഞർ സയൻസ് കോൺഗ്രസിൽ പങ്കെടുക്കും. 362 ശാസ്ത്ര പ്രബന്ധങ്ങളവതരിപ്പിക്കും. 2022ലെ രസതന്ത്ര നോബൽ സമ്മാന ജേതാവ് പ്രൊഫ. മോർട്ടൻ മെൽഡൽ പ്രഭാഷണം നടത്തും. മികച്ച യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്‌കാരം നേടിയവർക്ക് മുഖ്യമന്ത്രിയുടെ ഗോൾഡ് മെഡലും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസർച്ച് പ്രോജക്ടും ലഭിക്കും. ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ട് അപ്പുകൾ എന്നിവയുടെ 102 സ്റ്റാളുകൾ സയൻസ് എക്സ്‌പോയിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCIENCE CON
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.