കൊച്ചി: മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡായ ഡബിൾ ഹോഴ്സ് നടത്തിയ ഗോൾഡൻ ഗെറ്റ്എവേ ഉപഭോക്തൃ ഓഫറിലെ വിജയികളെ പ്രഖ്യാപിച്ചു.
മലപ്പുറം പൊന്നാനി സ്വദേശികളായ പി. അരിഫയും സൽമാനും ഒന്നാം സമ്മാനമായ സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രക്ക് അർഹത നേടി. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ആർ. കുമാറിനെയും കോട്ടയം സ്വദേശി ഐജു റോജനെയും സിംഗപ്പൂർ യാത്രയ്ക്ക് തിരഞ്ഞെടുത്തു. 36 ഉപഭോക്താക്കൾ അയ്യായിരം, പതിനായിരം, ഇരുപതിനായിരം രൂപ വീതമുള്ള സ്വർണ വൗച്ചറുകൾ നേടി.
മഞ്ഞിലാസ് ഫുഡ് ടെക് സി.ഇ.ഒ ഗൗരവ് ദുബെ, ഡയറക്ടർ ജോ രഞ്ജി, നടിയും ഡബിൾ ഹോഴ്സിന്റെ ബ്രാൻഡ് അംബാസഡറുമായ മംത മോഹൻദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിജയികൾ സമ്മാനം ഏറ്റുവാങ്ങി. ജനറൽ മാനേജർമാരായ വിനോദ് കുമാർ, ശ്രീനാഥ് വിജയൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |