SignIn
Kerala Kaumudi Online
Saturday, 09 November 2024 3.28 AM IST

പിതാവിന് മറുപടിയുമായി രവീന്ദ്ര ജഡേജ

Increase Font Size Decrease Font Size Print Page
jadu

അഹമ്മദാബാദ്: തന്റെ ഭാര്യയും ബി.ജെ.പി എം.എൽ.എയുമായ റിവാബയെക്കുറിച്ച് പിതാവ് അനിരുദ്ധ് സിൻഹ് ഒരു ഗുജറാത്തി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രംഗത്തെത്തി. നേരത്തേ തയ്യാറാക്കിയ ഇത്തരം അസംബന്ധങ്ങളായ അഭിമുഖങ്ങൾ പാടെ അവഗണിക്കണമെന്ന് ജഡേജ എക്സ് പ്ലാറ്റ് ഫോമിലെ തന്റെ അക്കൗണ്ടിലൂടെ വ്യക്തമാക്കി. എം.എൽ.എ കൂടിയായ തന്റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണിതെന്നും അദ്ദേഹം ജഡേജ പറഞ്ഞു.

ആ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണ്. തികച്ചും ഏകപക്ഷീയമായി പറഞ്ഞ കാര്യങ്ങൾ പാടെ അവഗണിക്കുകയാണ്. എന്റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണ്. എനിക്കും ഒരുപാട്കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ പരസ്യമായി പ്രതിരിക്കുന്നില്ല. - ജഡേജ എക്സിൽ ഗുജറാത്തിയിൽ കുറിച്ചു.

നേരത്തേ റിവാബയ്‌ക്കെതിരെ അഭിമുഖത്തിൽ രൂക്ഷവിമർശനമാണ് അനിരുദ്ധ് സിൻഹ് നടത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷമാണ ്പ്രശ്നങ്ങൾ ഉണ്ടായത്. റിവാബ സ്വത്തെല്ലാം അവളുടെ പേരിൽ എഴുതണമെന്ന് വാശിപിടിച്ചു. ഞാൻ ജാംനഗറിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ജഡേജ ബംഗ്ലാവിലും. ഒരേനഗരത്തിലാണ് ഉള്ളതെങ്കിലും പരസ്‌പരം കാണാറില്ല. കൊച്ചുമകളെ കണ്ടിട്ട് വർഷമായി. റിവാബയും കുടുംബവുമാണ് ജഡേജയെ നിയന്ത്രിക്കുന്നത്.- അഭിമുഖത്തിൽ അനിരുദ്ധ് സിൻഹ് ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, JADDU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.