SignIn
Kerala Kaumudi Online
Saturday, 27 July 2024 8.47 AM IST

കട്ടൻ ചായ ഇതുപോലെ ഉപയോഗിച്ച് നോക്കൂ; മൂന്ന് ദിവസത്തിനുള്ളിൽ മുടികൊഴിച്ചിൽ കുറയും

hair

ഏതൊരാളുടെയും സ്വപ്നമാണ് നീളത്തിൽ നല്ല ഉള്ളോടെ വളരുന്ന തലമുടി. എന്നാൽ മുടി കൊഴിയുന്നതും പിന്നീട് വളരാതിരിക്കുന്നതും പലരെയും അലട്ടിക്കൊണ്ടിരിക്കുകയാണ്. ശരിയായ ഭക്ഷണക്രമത്തിലൂ‌ടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയും. കൂടാതെ മുടി തഴച്ചുവളരുന്നതിനായി നാടൻ വഴികളും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ എളുപ്പവും വീട്ടിൽ തന്നെ ചെയ്യാവുന്നതും ഫലപ്രദവുമായ ഒരു ഹെയർപാക്ക് നോക്കാം.

ആവശ്യമായ സാധനങ്ങൾ

1, കട്ടൻ ചായ

2, ചെമ്പരത്തി

3, കറിവേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം കുറച്ച് വെള്ളത്തിൽ ചായപ്പെടിയിട്ട് നല്ല കടുപ്പത്തിൽ തിളപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചെമ്പരത്തിയിലയും നേരത്തെ തയ്യാറാക്കി വച്ച് കട്ടൻ ചായ ചേർത്ത് അരച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടാം. ഇത് ശിരോചർമം മുതൽ മുടിയുടെ തുമ്പ് വരെ നല്ലപോലെ തേച്ച് പിടിപ്പിക്കുക. 20മിനിട്ടിന് ശേഷം കഴുകി കളയുക. മുടി കരുത്തോടെ തഴച്ച് വളരാൻ ഈ ഹെയർപാക്ക് നല്ലതാണ്. ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മുടികൊഴിച്ചിൽ കുറഞ്ഞു തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIR GROWTH, HAIR MASK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.