SignIn
Kerala Kaumudi Online
Thursday, 09 May 2024 2.00 PM IST

സേവാഭാരതി യുവശക്തി സംഗമം

yuva
യുവശക്തി സംഗമം ജില്ലാ സംഘചാലക് ആർക്കിടെക്റ്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലഹരി മുക്ത കേരളം, ആരോഗ്യ യുക്ത കേരളം എന്ന പ്രമേയത്തിന്റെ ഭാഗമായി സേവാഭാരതി സംഘടിപ്പിച്ച യുവശക്തി സംഗമം ജില്ലാ സംഘചാലക് ആർക്കിടെക്റ്റ് കെ. ദാമോദരൻ സംഗമം ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് കെ.വി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ അവലോകനം നടത്തി. കെ.വി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. തായ്കൊണ്ടോ കേരള ടീം പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹ ആനന്ദാശ്രമത്തിനെ ഉപഹാരം നൽകി ആദരിച്ചു. എ.വി. കേശവ് കണ്ണൂർ മോട്ടിവേഷൻ ക്ലാസെടുത്തു. നഗരസഭ കൗൺസിലർ കുസുമം ഹെഗ്ഡെ, സേവാഭാരതി ജില്ലാ പ്രസിഡന്റ് സി.കെ. വേണുഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ എന്നിവർ പ്രസംഗിച്ചു. സേവാഭാരതി വൈസ് പ്രസിഡന്റുമാരായ വി. രാധാകൃഷ്ണൻ സ്വാഗതവും കെ. പ്രകാശൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, JANASEVA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.