SignIn
Kerala Kaumudi Online
Saturday, 27 July 2024 10.08 AM IST

ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട്

passing-out

തൃശൂർ: പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. സംഘർഷമുണ്ടാകുമ്പോൾ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ സമചിത്തതയോടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്ത് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് മന്ത്രി നിർദേശിച്ചു. ചടങ്ങിൽ പട്ടിക ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ പങ്കെടുത്തു.

വി.ആർ.അമ്പിളി ബെസ്റ്റ് ഇൻഡോർ പെർഫോർമറായും വി.കെ.ലിനീഷ് ബെസ്റ്റ് ഔട്ട് ഡോർ പെർഫോർമറായും കെ.ആർ.രാഹുൽ ബെസ്റ്റ് ഓൾറൗണ്ടറായും തിരഞ്ഞെടുക്കപ്പെട്ടു. വകുപ്പ് മേധാവി ഗംഗാ സിംഗ്, അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് (ഫിനാൻസ്, ബഡ്ജറ്റ് ആൻഡ് ഓഡിറ്റ് ) ഡോ.പി.പുകഴേന്തി, അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് (സോഷ്യൽ ഫോറസ്ട്രി) ആൻഡ് സി.ഇ.ഒ സി.എ.എം.പി ഡോ.എൽ.ചന്ദ്രശേഖർ, അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് (ട്രെയിനിംഗ് ) ആൻഡ് ഡയറക്ടർ കെ.ഇ.പി.എ ഗോപേഷ് അഗർവാൾ, ഡി.കെ.വിനോദ് കുമാർ, ആർ.എസ്.അരുൺ, കെ.വിജയാനന്ദൻ, ഡോ.ആടലരസൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PASSING OUT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.