SignIn
Kerala Kaumudi Online
Saturday, 27 July 2024 8.33 AM IST

ഒരു രൂപ പോലും ചെലവില്ല, വെറും അര മണിക്കൂറിൽ ആളാകെ മാറും; തിളങ്ങുന്ന മുടിക്കും മുഖത്തിനും ഈ ഒറ്റപാക്ക് ഉപയോഗിക്കൂ

beauty

തിരക്കുള്ള ജീവിതരീതി കാരണം ദിവസവും സൗന്ദര്യം സംരക്ഷിക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ തന്നെ ഒറ്റ ദിവസത്തിൽ ചർമവും മുടിയും ഭംഗിയാക്കാനായി ബ്യൂട്ടി പാർലറുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇതിന് ധാരാളം പണം ചെലവഴിക്കേണ്ടതായി വരും. വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെയുള്ളവർക്ക് കുറഞ്ഞ ചെലവിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പാക്കിനെ പറ്റിയാണ് ഇനി പറയുന്നത്. ഇത് മുഖത്തും മുടിയിലും ഒരുപോലെ ഉപയോഗിക്കാം. വളരെ പെട്ടെന്ന് തന്നെ മാറ്റം കാണാൻ സാധിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

അരിപ്പൊടി - ആവശ്യത്തിന്

പാൽ - ആവശ്യത്തിന്

മുട്ടയുടെ വെള്ള - 1

പഴം - 1

തയ്യാറാക്കുന്ന വിധം

അരിപ്പൊടി, പാൽ, മുട്ടയുടെ വെള്ള എന്നിവ നന്നായി യോജിപ്പിച്ച് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഇതിലേക്ക് ഒരു പഴം അരച്ച് ചേർക്കണം. ശേഷം നന്നായി യോജിപ്പിച്ച് തലയിലും മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. പഴത്തിന് പകരം തൈര് ഉപയോഗിക്കാവുന്നതാണ്. നന്നായി ഉണങ്ങിയ ശേഷം മാത്രം പായ്‌ക്ക് കഴുകി കളയുക. തലയിൽ ഷാംപൂ ഉപയോഗിക്കാൻ മറക്കരുത്. മാത്രമല്ല, എണ്ണയുള്ള മുടിയിൽ ഈ പാക്ക് തേയ്‌ക്കാൻ പാടുള്ളതല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS, SKIN BRIGHTENING TIPS, SKIN WHITENING TIPS, DABNDRUFF REMOVAL TIPS, DANDRUFF REMOVAL DIY, NATURAL SKIN AND HAIR CARE, HOMEREMEDIES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.