SignIn
Kerala Kaumudi Online
Friday, 23 February 2024 2.53 AM IST

ഒരു തുള്ളി എണ്ണയില്ലാതെ മീൻ വറുക്കാം; വീട്ടിൽ സാധാരണയായി കാണുന്ന ഈ ഇലയും രണ്ട് പൊടികളും മാത്രം മതി

fish-fry

ഉച്ചയ്ക്ക് ചോറിനൊപ്പം ഒരു വറുത്ത മീൻ ഉണ്ടെങ്കിൽ സംഗതി കുശാലാണ് നമ്മൾ മലയാളികൾക്ക്. നോൺ വെജ് വിഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്നാമത് ഉണ്ടാവും മീൻ വറുത്തത്. എന്നാൽ മീൻ വറുക്കാൻ ധാരാളം എണ്ണ ആവശ്യമായി വരുന്നതിനാൽ മിക്കവരും ഇതിനോട് നോ പറയുകയായിരിക്കും പതിവ്. അല്ലെങ്കിൽ വല്ലപ്പോഴും മാത്രമായിരിക്കും ഈ വിഭവം തിരഞ്ഞെടുക്കുക. എന്നാൽ ഈ ആശങ്കയൊന്നുമില്ലാതെ ഈ വിഭവംആസ്വദിക്കാനായാലോ? എണ്ണ ഒട്ടും വേണ്ട, വീട്ടിൽ സാധാരണയായി കാണുന്ന ഈ ഇല മാത്രം മതി.

ആദ്യം വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീനിൽ മുളകുപൊടി, ഉപ്പ്, പുളിവെള്ളം എന്നിവ ചേർത്ത് മസാല നന്നായി പിടിക്കുന്നതിനായി മാറ്റി വയ്ക്കണം. ആവശ്യമെങ്കിൽ മറ്റ് മസാലപൊടികളും ചേർക്കാം. അടുത്തതായി ഒരു പാൻ അല്ലെങ്കിൽ ദോശക്കല്ല് ചൂടാക്കിയതിനുശേഷം അതിനുമുകളിലായി വാഴയില ചെറുതായി മുറിച്ചതുവച്ച് അതിനുമുകളിലായി മസാല ചേർത്ത മീൻ നിരത്താം.

ഇതിനുമുകളിലായി മറ്റൊരു വാഴയില വച്ചതിനുശേഷം ഒരു പാത്രംവച്ച് മൂടാം. ശേഷം തീ കുറച്ചുവച്ച് അഞ്ചുമിനിട്ടുനേരം വച്ചിരിക്കാം. അഞ്ചുമിനിട്ട് കഴിഞ്ഞ് ഇല തിരിച്ചിട്ട് വേവിക്കാം. അഞ്ചുമിനിട്ട് കഴിഞ്ഞ് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം. വാഴയിലയുടെ കൊതിപ്പിക്കുന്ന മണമുള്ള നല്ല സ്വാദേറിയ വറുത്ത മീൻ റെഡിയായിക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FISH FRY, NO OIL FISH FRY, LEAF FISH FRY, FISH FRY USING LEAF, RECIPE, HOME RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.