SignIn
Kerala Kaumudi Online
Saturday, 27 July 2024 8.43 AM IST

കോട്ടയത്ത് തോമസ് ചാഴിക്കാടൻ, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം)

kerala-congress

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടൻ എൽഡിഎഫിന്റെ കോട്ടയം സ്ഥാനാർത്ഥി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. എട്ടാം തവണയാണ് ചാഴിക്കാടൻ തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങുന്നത്. കെ.എം മാണിയുടെ ആഗ്രഹം തുടർന്നും നിറവേറുകയാണ് ചാഴിക്കാടന്റെ സ്ഥാനാർത്ഥിത്തത്തിലൂടെയെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കോട്ടയത്തിന്റെ വികസനത്തിന് ചുക്കാൻ പിടിച്ച ജനപ്രതിനിധിയായി മാറാൻ ചാഴിക്കാടന് കഴിഞ്ഞെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ജോസ് കെ മാണി വിശദീകരിച്ചു.

സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര എന്നിവയിൽ ഏതെങ്കിലും മൂന്ന് സീറ്റുകൾ കൂടി ഉറപ്പിക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ ശ്രമം. എന്നാൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയടക്കം ചൂണ്ടിക്കാട്ടി നാല് സീറ്റെന്ന ആവശ്യം ഇടതുപക്ഷം തള്ളുമെന്ന ആശങ്കയുമുണ്ട്.

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ വോട്ട് വിഹിതം കുറയാൻ കാരണമായിരുന്നു. അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകൾ കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രമാണ്. 2021 ൽ ഉമ്മൻചാണ്ടിയുടെ ലീഡ് കുറഞ്ഞതും തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ഇടതിന് ലഭിച്ചതും മാണി ഗ്രൂപ്പിന്റെ വരവോടെയാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ 4151 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് അകലക്കുന്നത്ത് നിന്ന് ലഭിച്ചത്.

2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ 1304 വോട്ട് അകലക്കുന്നത്ത് യു.ഡി.എഫിന് കൂടി, ഇടതിന് 1029 വോട്ട് കുറഞ്ഞു. ശക്തി കേന്ദ്രങ്ങളിലെ യു.ഡി.എഫ് മുന്നേറ്റവും വോട്ട് ചോർച്ചയും കൂടുതൽ സീറ്റ് ചോദിച്ചു നേടാമെന്ന കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തിന് തിരിച്ചടിയായേക്കാം. അങ്ങനെയെങ്കിൽ സിറ്റിംഗ് സീറ്റ് അടക്കം രണ്ട് ലോക്സഭാ സീറ്റുകൾ എങ്കിലും ഉറപ്പിക്കാനായിരിക്കും ശ്രമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARLIAMENT ELECTION, KERALA CONGRESSM, THOMAS CHAZHIKKADAN, JOSE K MANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.